ന്യൂയോർക്ക്: ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും തുരങ്കം വെക്കുന്നത് തീവ്രവാദമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ന്യൂയോർക്ക് യു.എൻ പൊതുസഭ സമ്മേളനത്തിനിടക്ക് നടന്ന സാർക് രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സമാധാനാന്തരീക്ഷമില്ലാതെ ദക്ഷിണേഷ്യയിലെ മേഖലാ സഹകരണം സാധ്യമാകില്ലെന്നും സുഷമ പറഞ്ഞു.
മേഖലയിെല ഏറ്റവും വലിയ പ്രശ്നം തീവ്രവാദമാണ്. ഒരു പക്ഷഭേദവുമില്ലാതെ എല്ലാതരം തീവ്രവാദത്തെയും ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദത്തെ പിന്തുണക്കുന്ന സംവിധാനങ്ങളെയും അവസാനിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അഭിപ്രായ പ്രകടനങ്ങൾ നടപടികളിലേക്ക് കടന്നാൽ മാത്രമേ ചർച്ചകൾ കൊണ്ട് കാര്യമുള്ളൂവെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
പാകിസ്താൻ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് നേരെത്ത പാക് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ത്യ റദ്ദാക്കിയിരുന്നു. കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊന്ന സാഹചര്യത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.