നീറ്റ് പരീക്ഷയിലെ അപാകത: എം.എസ്.എഫ് സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) സംബന്ധിച്ച് ഉയർന്ന അപാകതകൾ പരിഹരിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എം.എസ്.എഫ്. ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയിലും ഫലത്തിലും വലിയ അപാകതകളുണ്ടെന്ന് ആരോപണമുണ്ട്. ഇത് കേന്ദ്രീകൃത പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് എം.എസ്.എഫ് വ്യക്തമാക്കി.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പേപ്പർ ചോർച്ച തടയൽ ബിൽ ഉടൻ നിയമമാക്കണമെന്നും പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ വിശ്വാസം പുനഃസ്ഥാപിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി. അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് അർഷാദ് എന്നിവർ ആവശ്യപ്പെട്ടു. 

Tags:    
News Summary - NEET malpractice: MSF to Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.