നീറ്റ് ഹരജികൾ ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന നീ​റ്റ് യു.​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി പു​നഃ​പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

വ്യാ​ഴാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ എ​ൻ.​ടി.​എ​യും കേ​​ന്ദ്ര സ​ർ​ക്കാ​റും സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ ചി​ല അ​ഭി​ഭാ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു. കേ​ന്ദ്ര​വും എ​ൻ.​ടി.​എ​യും സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ​ക്ക് ഹ​ര​ജി​ക്കാ​ർ മ​റു​പ​ടി ന​ൽ​​കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​ൽ കേ​സ് തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും സോ​ളി​സി​റ്റ​ർ ജ​ന​റ​ലും അ​റ്റോ​ണി ജ​ന​റ​ലും ഉ​ണ്ടാ​കി​ല്ലെ​ന്ന​തും ബു​ധ​നാ​ഴ്ച​ത്തെ മു​ഹ​ർ​റം അ​വ​ധി​യും പ​രി​ഗ​ണി​ച്ച് ചീ​ഫ് ജ​സ്റ്റി​സ് ഹ​ര​ജി​ക​ൾ വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - NEET petitions will be considered again today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.