ഇസ്​ലാമിക തീവ്രവാദം നേരിടാൻ ഇന്ത്യയും ഇസ്രായേലും യോജിക്കണം -നെതന്യാഹു

ന്യൂ​ഡ​ൽ​ഹി: ഇസ്​ലാമിക തീവ്രവാദവും അതി​​​െൻറ ഭീകരസംഘങ്ങളും ആഗോളസമാധാനത്തിന്​ ഭീഷണിയാണെന്ന്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. വിവിധ കോണുകളിൽ നിന്നുള്ള ഇസ്​ലാമികതീവ്രവാദ ഭീഷണി നേരിടാൻ ഇന്ത്യയും ഇസ്രായേലും യോജിച്ചു പ്രവർത്തിക്കണമെന്നും ബന്ധം ശക്​തി​പ്പെടുത്തണമെന്നും പറഞ്ഞ അദ്ദേഹം, ജനാധിപത്യ ശക്​തികളുടെ സഖ്യം ഭാവിയിലെ​ പൊതുലക്ഷ്യം നേടുന്നതിൽ സുപ്രധാനമാണെന്ന്​ കൂട്ടിച്ചേർത്തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഒ​ബ്​​സ​ർ​വ​ർ റി​സ​ർ​ച്​​ ഫൗ​​ണ്ടേ​ഷ​നും ​ചേ​ർ​ന്ന്​ താ​ജ്​ പാ​ല​സ്​ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത്​ റെ​യ്​​സി​ന ഡ​യ​ലോ​ഗ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു നെതന്യാഹു.

ഇ​ന്ത്യ ലോ​ക​ത്തെ മി​ക​ച്ച സാ​മ്പ​ത്തി​ക ​ശ​ക്​​തി​യാ​ക​ണ​മെ​ങ്കി​ൽ നി​കു​തി​ക​ൾ കു​റ​ക്കു​ക​യും ല​ളി​തമാക്കുകയും വേണം. ഒ​പ്പം, ഉ​ദ്യോ​ഗ​സ്​​ഥ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​ന്ത്യ​യു​ടെ​യും ഇ​സ്രാ​യേ​ലി​​​െൻറ​യും പ്ര​ധാ​ന ജോ​ലി ഇ​താ​ണ്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ സം​രം​ഭ​ക​ർ​ക്ക്​ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ ബി​സി​ന​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കും.

ലോ​കം ​​ഉ​റ്റുേ​നാ​ക്കു​ന്ന​താ​ണ്​ ഉ​യ​ർ​ന്ന ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യം. മാ​ന​വി​ക​ത​യും സ്വാ​ത​ന്ത്ര്യ​വു​മാ​ണ്​ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത്. ഇ​​സ്രാ​യേ​ലി​ലേ​തു​പോ​ലെ  അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം, ചി​ന്താ​ശേ​ഷി, വി​ശ്വാ​സം എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ പു​ല​രു​ന്നു. ബ​ഹു​സ്വ​ര​ത​യും വൈ​വി​ധ്യ​വു​മാ​ണ്​ സ​മൂ​ഹ​ത്തി​​​െൻറ സ​വി​ശേ​ഷ​ത. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളാ​ണ്​ അ​ടി​സ്​​ഥാ​നം.
ഞാ​ൻ ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ സ്​​നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യും കാ​ണു​ന്നു. ​ആ​ഗ്ര​യി​ലൂ​ടെ ന​ട​ന്ന​പ്പോ​ൾ അ​ത്​ വ്യ​ക്​​ത​മാ​യി. ഇ​ന്ത്യ ഇ​സ്രാ​യേ​ലി​നെ വി​ശ്വ​സി​ക്കു​ന്ന​തു​പോ​ലെ ഇ​ന്ത്യ​യെ ഞ​ങ്ങ​ളും വി​ശ്വ​സി​ക്കു​ന്നു. ശ​ക്​​തി​യി​ല്ലാ​ത്ത​വ​ർ അ​തി​ജീ​വി​ക്കി​ല്ല. അ​തി​നാ​ൽ നി​ങ്ങ​ൾ സ​ഖ്യ​ങ്ങ​ളി​ലൂ​ടെ ശ​ക്​​ത​രാ​ക​ണം ^-നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, വി​​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​​രാ​ജ്​ തു​ട​ങ്ങി​യ​വ​രും ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​​​െൻറ ഉ​ദ്​​ഘാ​ട​നച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. 
ചൊവ്വാഴ്​ച നെ​ത​ന്യാ​ഹു​വും ഭാ​ര്യ സാ​റ​യും താ​ജ്​​മ​ഹ​ൽ സ​ന്ദ​ർ​ശി​ച്ചു. യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ഇ​രു​വ​രെ​യും ഖേ​രി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു. കനത്ത സുരക്ഷയിലായിരുന്നു സന്ദർശനം.

Tags:    
News Summary - Netanyahu in India: 'Israel, India both face threat from radical Islam'- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.