പ്ലാനുകളുടെ നിരക്കിൽ വൻ ​ ​കുറവ്​ വരുത്തി നെറ്റ്​ഫ്ലിക്​സ്​

സബസ്​ക്രിപ്​ഷൻ പ്ലാനുകളുടെ നിരക്ക്​ കുറച്ച്​ നെറ്റ്​ഫ്ലിക്​സ്​. ആമസോൺ ​ൈ​പ്രമിൽ നിന്നും ഡിസ്​നി പ്ലസ്​ ഹോട്ട്​സ്റ്റാറിൽ നിന്നും കടുത്ത മത്സരം നേരിടുന്നതിനിടെയാണ്​ നിരക്ക്​ കുറിച്ച്​ പിടിച്ച്​ നിൽക്കാൻ നെറ്റ്​ഫ്ലിക്​സ്​ ശ്രമം തുടങ്ങിയത്​. നെറ്റ്ഫ്ലിക്​സിന്‍റെ മൊബൈൽ പ്ലാനിന്‍റെ നിരക്ക്​ 199 രൂപയിൽ നിന്നും 149 ആയാണ്​ കുറച്ചത്​.

സിംഗിൾ മൊബൈൽ, ടാബ്​ലെറ്റ്​, കംപ്യൂട്ടർ, ടെലിവിഷൻ സ്​ക്രീൻ എന്നിവയിൽ ഉപയോഗിക്കാവുന്ന പ്ലാനിന്‍റെ നിരക്ക്​ 499 രൂപയിൽ നിന്നും 199 ആയി കുറച്ചു. രണ്ട്​ ഡിവൈസുകൾക്ക്​ എച്ച്​.ഡി ഉള്ളടക്കം നൽകുന്ന പ്ലാനിന്‍റെ നിരക്ക്​ 699 രൂപയിൽ നിന്നും 499 രൂപയാക്കി കുറച്ചു.

നാല്​ ഡിവൈസുകൾക്ക്​ അൾട്ര എച്ച്​.ഡി കണ്ടന്‍റ്​ നൽകുന്ന പ്ലാനിന്​ ഇനി മുതൽ 649 രൂപ നൽകിയാൽ മതിയാകും. നേരത്തെ ഇത്​ 799 രൂപയായിരുന്നു. മറ്റ്​ ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾക്ക്​ ഇന്ത്യയിൽ വലിയ രീതിയിൽ ഉപയോക്​താക്കളെ ലഭിക്കു​േമ്പാഴും നെറ്റ്​ഫ്ലിക്​സിന്​ തിരിച്ചടിയായത്​ പ്ലാനുകളുടെ ഉയർന്ന നിരക്കായിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ്​ നെറ്റ്​ഫ്ലിക്​സ്​ ഇപ്പോൾ ശ്രമം നടത്തുന്നത്​.

Tags:    
News Summary - Netflix India cuts prices across its streaming plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.