ന്യൂഡൽഹി: കോൺഗ്രസ്സിന്റെ പുതിയ ദേശിയ അധ്യക്ഷൻ ഗാന്ധി കുടുംബത്തിന്റെ കളിപ്പാവയായിരുക്കുമെന്ന് ബി.ജെ.പി നേതാവ് സുശീൽ മോദി. ആര് അധ്യക്ഷനായി വന്നാലും അവർ ജനങ്ങളെ കാണിക്കാനുള്ള വെറും മുഖങ്ങൾ മാത്രമായിരിക്കുമെന്നും തീരുമാനങ്ങൾ എടുക്കുന്നത് ഗാന്ധി കുടുംബമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്റെ പ്രകടനപത്രികയിൽ ഇന്ത്യൻ ഭൂപടത്തിൽ നിന്ന് കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങൾ കാണാതായത് അബദ്ധമല്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ എടുത്ത് കളഞ്ഞതിലൂടെ തരൂരിന്റെ ചിന്താഗതിയാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തരൂർ തെറ്റ് തിരുത്തുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.
കെ.എൻ. ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മല്ലികാർജുൻ ഖാർഗെയും, ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ എന്ന് കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ഒപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായതു കൊണ്ടുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് മിസ്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.