ന്യൂഡൽഹി: രാജ്യത്ത് വൻനാശം വിതച്ച കോവിഡ് രണ്ടാം തരംഗത്തിനു കാരണക്കാരനായ ഡെൽറ്റ വകഭേദത്തിന്‍റെ തുടർച്ചയായ 'ഡെൽറ്റ പ്ലസ്' തിരിച്ചറിഞ്ഞു. പുതുതായി ഡി.ആർ.ഡി.ഒ അവതരിപ്പിച്ച മരുന്നിനെതിരെ ചെറുത്തുനിൽക്കാൻ ശേഷിയുള്ള 'ഡെൽറ്റ പ്ലസ്' കൂടുതൽ അപകടകാരിയാകുമോ എന്ന് പരിശോധിച്ചുവരികയാണ്. 10 രാജ്യങ്ങളിൽ നിലവിൽ ഈ വകഭേദം കണ്ടെത്തിയതായി ജനിതക സീക്വൻസിങ് രംഗത്തെ ശാസ്ത്രജ്ഞനായ ബാനി ജോളി പറയുന്നു.
ഇന്ത്യയിൽനിന്നുള്ള ആറ് ജിനോമുകളിൽ ഡെൽറ്റ പ്ലസ് കണ്ടതായി ബ്രിട്ടീഷ് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, കൂടുതൽ പേരിലേക്ക് പടർന്നത് കണ്ടെത്താത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.