ന്യൂഡൽഹി: എട്ടാം ക്ലാസ് വരെ ഹിന്ദി നിർബന്ധമാക്കിക്കൊണ്ട് പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാർ തയാറാകുന് നു. കെ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ കരട് റിപ്പോർട്ടിലെ നിർദേശങ്ങളനുസരിച്ചാണ് വിദ്യാഭ്യാസ നയം രൂപീകരിക്കുന ്നത്. രാജ്യത്താകമാനം ശാസ്ത്രത്തിനും ഗണിതത്തിനും ഏകീകൃത സിലബസ് നടപ്പിലാക്കണമെന്നും ശിപാർശയുണ്ട്.
നിലവിൽ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗോവ, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലൊന്നും സ്കൂളുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന് നിർബന്ധമില്ല. വിദ്യാഭ്യാസ നയം നിലവിൽ വരുന്നതോടെ ഇൗ സംസ്ഥാനങ്ങളിലും ഹിന്ദി പഠിപ്പിക്കേണ്ടത് നിർബന്ധമാകും.
പ്രാദേശിക ഭാഷകളായ അവധി, ഭോജ്പുരി, മൈഥിലി തുടങ്ങിയവ സംസാരിക്കുന്ന ഇടങ്ങളിൽ അവയുടെ വികസനത്തിനായി അഞ്ചാംക്ലാസുവരെ ഇവയെ പ്രോത്സാഹിപ്പിക്കുന്നതിനും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
റിപ്പോർട്ട് തയാറായിട്ടുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാനവിക വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.