കർണാടകയിലെ മന്ത്രിമാർ -സാധ്യത ഇങ്ങനെ...

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലേറാനിരിക്കെ സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ സാധ്യതാ പട്ടിക പുറത്ത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ കൂടാതെ ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ (ദലിത്), കെ.ജെ ജോർജ് (ക്രിസ്ത്യൻ), എം.ബി പാട്ടീൽ (ലിംഗായത്ത്), സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ (മുസ് ലിം) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.

34 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കും. മന്ത്രിസഭയിലും ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലും ജാതി- മത പ്രാതിനിധ്യത്തിന് തുല്യപരിഗണന നൽകാനാണ് കോൺഗ്രസ് തീരുമാനം. മന്ത്രിയാകാൻ സാധ്യതയുള്ള പ്രിയങ്ക് ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ്.

ഉച്ചക്ക് 12.30ന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സത്യപ്രതിജ്ഞ ചൊല്ലി നൽകും. ഒരു ലക്ഷംപേർ ചടങ്ങിന് സാക്ഷികളാവും. 75കാരനായ സിദ്ധരാമയ്യ രണ്ടാംതവണയാണ് കർണാടക മുഖ്യമന്ത്രിയാകുന്നത്.

രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബി.ജെ.പിയെ പൊതുശത്രുവാക്കി ദേശീയ-പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപപ്പെടുത്താനുള്ള നീക്കം സജീവമാകുന്നതിനിടെയാണ് കർണാടകയിലെ വേദിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിക്കുന്നത്. പോണ്ടിച്ചേരിയിലെയും വിവിധ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കും.

ആ​ർ.​വി. ദേ​ശ്പാ​ണ്ഡെ, ദി​നേ​ശ് ഗു​ണ്ടു​റാ​വു, കൃ​ഷ്ണ ബൈ​രെ ഗൗ​ഡ, ടി.​ബി. ജ​യ​ച​ന്ദ്ര, എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ, ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ, ച​ലു​വ​രാ​യ സ്വാ​മി, യു.​ടി. ഖാ​ദ​ർ, ത​ൻ​വീ​ർ​സേ​ട്ട്, എ​ൻ.​എ. ഹാ​രി​സ്, ബി.​​കെ. ഹ​രി​പ്ര​സാ​ദ്, സ​ലിം അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ണ്ട്.

34 ലിം​ഗാ​യ​ത്ത് എം.​എ​ൽ.​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സി​ലു​ള്ള​ത്. 22 എ​സ്.​സി എം.​എ​ൽ.​എ​മാ​രും 15 എ​സ്.​ടി എം.​എ​ൽ.​എ​മാ​രും ഒ​മ്പ​ത് മു​സ്‍ലിം എം.​എ​ൽ.​എ​മാ​രും കോ​ൺ​ഗ്ര​സി​ൽ വി​ജ​യി​ച്ചി​രു​ന്നു.

പ്ര​ചാ​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി​രു​ന്ന എം.​ബി. പാ​ട്ടീ​ലി​ന് പു​റ​മെ, ജ​ഗ​ദീ​ഷ് ഷെ​ട്ടാ​റി​നെ​യും ല​ക്ഷ്മ​ൺ സ​വാ​ദി​യെ​യും മ​​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. ഷെ​ട്ടാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ എം.​എ​ൽ.​സി​യാ​ക്കി നാ​മ​നി​ർ​ദേ​ശം ചെ​യ്തു സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​മാ​ക്കാ​നാ​ണ് സാ​ധ്യ​ത. 

Tags:    
News Summary - New Ministers of Karnataka siddaramaiah govt - Like this...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.