സ്കോ​ള​ർ സ്കൂ​ളി​ൽ സ​യ്യി​ദ് ഹാ​മി​ദി​ന്റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പു​തി​യ ബ്ലോ​ക്ക് ഡ​ൽ​ഹി സൗ​ത്ത് ഈ​സ്റ്റ് ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് അ​ജ​യ് കു​മാ​ർ ഗു​പ്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘വിഷൻ 2026’ സ്ഥാപക ചെയർമാന്റെ നാമധേയത്തിൽ പുതിയ സ്കൂൾ ബ്ലോക്ക്

ന്യൂഡൽഹി: അന്തരിച്ച പ്രഫ. കെ.എ. സിദ്ദീഖ് ഹസനൊപ്പം ‘വിഷൻ 2026’ ബൃഹദ് പദ്ധതി ആവിഷ്കരിച്ച ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ സയ്യിദ് ഹാമിദിന്റെ നാമധേയത്തിലുള്ള ബ്ലോക്ക് ജാമിഅ നഗറിലെ സ്കോളർ സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ഡൽഹി സൗത്ത് ഈസ്റ്റ് ജില്ല മജിസ്‌ട്രേറ്റ് അജയ് കുമാർ ഗുപ്ത ഐ.എ.എസ് കെട്ടിടോദ്ഘാടനം നിർവഹിച്ചു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ സിറാജ് ഹുസൈൻ (റിട്ട. ഐ.എ.എസ്) അധ്യക്ഷതവഹിച്ചു. വിഷൻ 2026 ചെയർമാൻ ടി. ആരിഫലി മുഖ്യ പ്രഭാഷണം നടത്തി.

ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാജിദ് എം. സ്വാഗതം പറഞ്ഞു. മുഹമ്മദ് സലിം (ഹ്യൂമൻ വെൽഫയർ ട്രസ്റ്റ്) സംബന്ധിച്ചു. വിദ്യാഭ്യാസ വിചക്ഷണനായിരുന്ന സയ്യിദ് ഹാമിദി​ന്റെ ​പേരിൽ മൂന്ന് നില കെട്ടിടമാണ് സ്കോളർ സ്കൂളിൽ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പണിതത്. പുതിയ കെട്ടിടത്തിൽ ക്ലാസ് മുറികൾക്കൊപ്പം വിവിധോദ്ദേശ്യ ഹാളുമുണ്ട്.

Tags:    
News Summary - New school block named after 'Vision 2026' founder chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.