ന്യൂഡൽഹി: ട്രെയിൻ പാളം െതറ്റുന്നത് ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനും ആധുനികസാേങ്കതികവിദ്യയുമായി റെയിൽവേ. കോച്ചുകൾ ആധുനീകരിക്കുകയും സുരക്ഷഫണ്ട് രൂപവത്കരിക്കുകയും െചയ്തതിന് തുടർച്ചയാണിെതന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
സാമ്പ്രദായിക േകാച്ചുകൾ ഘട്ടംഘട്ടമായി മാറ്റും. പകരം പാളംതെറ്റൽ സാധ്യത കുറക്കാനും ഗുരുതരഅപകടങ്ങൾ ഇല്ലാതാക്കാനുമായി ഏറ്റുവും പുതിയ മാതൃകയിലുള്ള ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി) കോച്ചുകൾ ഉപയോഗിക്കും. ഇതോെട ഖടൗലിയിലേത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുെമന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 2017--18ൽ 801 പരമ്പരാഗത കോച്ചുകൾ നിർമിച്ചതായാണ് റോളിങ് സ്റ്റോക്ക് പ്രൊഡക്ഷൻ പ്രോഗ്രാം കണക്ക്. തുടർന്ന് അത്തരം കോച്ചുകൾ നിർമിച്ചിട്ടില്ല. അതേസമയം, 2016-17ൽ 1697 എൽ.എച്ച്.ബി കോച്ചുകൾ നിർമിച്ചിടത്ത് 2017-18ൽ 2384 ആയി വർധിപ്പിച്ചു. 2018-19ൽ 3025 ആണ് ലക്ഷ്യമിടുന്നത്. പാളം െതറ്റുേമ്പാൾ പരസ്പരം കയറിപ്പോകാതിരിക്കാനുള്ള ഘടനയും മുന്തിയ ബ്രേക്കിങ് സംവിധാനവുമുള്ള കോച്ചുകളാണ് ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി).
അപകടങ്ങളിൽ ഇൗ േകാച്ചുകൾ േവർപെട്ടുപോകില്ല. റെയിൽപാളങ്ങളിലെ ന്യൂനതകൾ കണ്ടെത്താനുള്ള അൾട്രാസോണിക് സേങ്കതികത ഉപയോഗിക്കുന്നത് ത്വരിതപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.