ന്യൂഡൽഹി: മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സംപ്രേഷണം വിലക്കാനുള്ള തീരുമാനം കേന് ദ്ര വാർത്തവിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അറിവോടെയായിരുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നത് അന്വേഷിക്കണമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ(എൻ.ബി.എ). സംപ്രേഷണം വിലക്കിയ മന്ത്രാലയത്തിെൻറ നടപടിയെ എൻ.ബി.എ പ്രസിഡൻറ് രജത് ശർമ അപലപിച്ചു.
ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രേമാദിയുടെ നടപടിയും തുടർന്ന് വിലക്ക് പിൻവലിച്ചതും സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തെൻറ അനുമതിയില്ലാതെ എങ്ങനെയാണ് സംപ്രേഷണം വിലക്കി ഉത്തരവിറങ്ങിയതെന്ന് മന്ത്രി അന്വേഷിക്കണം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംപ്രേഷണം ചെയ്യുന്ന വാർത്തകളുമായി ബന്ധപ്പെട്ട പരാതി ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്സ് അതോറിറ്റിക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിലക്കിനെക്കുറിച്ച് അന്വേഷിച്ച് തുടർ നടപടിയെടുക്കുമെന്നും പിഴവ് സംഭവിച്ചെങ്കിൽ തിരുത്തുമെന്നും സംഭവത്തിൽ പ്രധാനമന്ത്രി ആശങ്കയറിയിച്ചെന്നും മന്ത്രി പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.