ന്യൂഡൽഹി: ആറ് ചീഫ് പാർലമെന്ററി സെക്രട്ടറിമാരെ നിയമിച്ചത് റദ്ദാക്കിയ ഹൈകോടതി ഉത്തരവിനെതിരെ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ.
2023ൽ മന്ത്രിസഭാ വികസനത്തോടനുബന്ധിച്ചാണ് സഞ്ജയ് അവസ്തി, സുന്ദർ സിങ്, രാംകുമാർ, മോഹൻലാൽ ബരാക്ത, ആശിഷ് ബുട്ടെയ്ൽ, കിഷോരി ലാൽ എന്നീ ആറ് എം.എൽ.എമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. നിയമനം റദ്ദാക്കിയ ഹൈകോടതി ഇവരുടെ പ്രത്യേക സൗകര്യങ്ങളും അലവൻസുകളും ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഭരണഘടന പ്രകാരമോ പാർലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിൻ കീഴിലോ ഇത്തരമൊരു പദവിയില്ലെന്നും പൊതുമുതൽ കൊള്ളയടിക്കാനാണ് ഇല്ലാത്ത തസ്തികയുണ്ടാക്കുന്നതെന്നും ചൂണ്ടിക്കാട്ടി പത്ത് ബി.ജെ.പി എം.എൽ.എമാരാണ് ഹൈകോടതിയെ സമീപിച്ചത്.
ഇത് രണ്ടാം തവണയാണ് ഹിമാചൽ പ്രദേശിൽ പാർലമെന്ററി സെക്രട്ടറിമാരുടെ നിയമനം റദ്ദാക്കുന്നത്. 2005 ആഗസ്റ്റ് 18ന് എട്ട് ചീഫ് പാർലമെന്ററി സെക്രട്ടറിമാരുടെയും നാല് പാർലമെന്ററി സെക്രട്ടറിമാരുടെയും നിയമനങ്ങൾ ഹൈകോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.