ന്യൂഡൽഹി: അനാവശ്യമായി ഹരജികൾ സമർപ്പിച്ച് കോടതിയുടെ സമയം പാഴാക്കിയ സർക്കാരിതര സംഘടനക്ക് സുപ്രീംകോടതിയുടെ മാതൃകാപരമായ ശിക്ഷ. വർഷങ്ങളായി യാതൊരു ഗുണവുമില്ലാത്ത, 64 അനാവശ്യ ഹരജികൾ സമർപ്പിച്ച സുരാസ് ഇന്ത്യ ട്രസ്റ്റ് എന്ന എൻ.ജി.ഒ 25 ലക്ഷം രൂപ പിഴ അടക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.
വ്യക്തികളെ അപമാനിക്കാനും ഇകഴ്ത്താനുമായി അനാവശ്യ ഹരജി സമർപ്പിക്കുന്നവർക്കെതിരായ താക്കീതുകൂടിയായി കോടതി വിധി. പിഴത്തുക ഒരു മാസത്തിനകം കോടതിയിൽ കെട്ടിവെക്കണമെന്നാണ് സുരാസ് ഇന്ത്യ ട്രസ്റ്റിെൻറ ചെയർമാൻ രാജീവ് ദയ്യയോട് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ എന്നിവരും കൂടി ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്. പൊതു താൽപര്യമില്ലാത്ത ഒരു ഹരജിയും രാജ്യത്തെ ഒരു കോടതിയിലും സമർപ്പിക്കരുതെന്നും കോടതി രാജീവ് ദയ്യയോട് ആവശ്യപ്പെട്ടു.
സുരാസ് ഇന്ത്യ സമർപ്പിച്ച ഹരജികളിൽ ഒന്നിനുപോലും കോടതിയിൽനിന്ന് ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് അനാവശ്യമായി കോടതിയുടെ സമയം പാഴാക്കുന്നതിൽ ഉത്കണ്ഠയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.