ന്യൂഡൽഹി: പൊലീസിെൻറ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട യുവാവിെൻറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.
രണ്ടുമാസത്തിനകം കുടുംബത്തിന് പണം നൽകിയതിെൻറ തെളിവ് നേരിട്ട് ഹാജരാക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കമീഷൻ നിർദേശം നൽകി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് നോയിഡയിൽ 25കാരനായ ജിംനേഷ്യം നടത്തിപ്പുകാരൻ ജിതേന്ദ്ര യാദവ് െപാലീസിെൻറ വെടിയേറ്റ് കൊല്ലപ്പെട്ടത്.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിൽ പ്രതികളായ സബ് ഇൻസ്പെക്ടർ, രണ്ട് കോൺസ്റ്റബിൾ എന്നിവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് സർക്കാർ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.