ന്യൂഡൽഹി: തീവ്രവാദികൾക്ക് സഹായം നൽകിയെന്ന് ആരോപിച്ച് നാല് സർക്കാർ ഉദ്യോഗസ്ഥരെ നാഗലാൻറിൽ എൻ.െഎ.എ അറസ്റ്റ് ചെയ്തു. തീവ്രവാദികൾക്ക് ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. യു.എ.പി.എ നിയമ പ്രകാരമാണ് അറസ്റ്റ്. മുൻ ടൂറിസം ഡയറക്ടർ പുരാകു അൻഗാമി, കൃഷി വകുപ്പിലെ അഡീഷണൽ ഡയറക്ടർ വി.അസ, ജലസേചന വകുപ്പ് ഡയറകട്ർ ഹുതി സെമ, ഫിഷറീസ് വകുപ്പ് സൂപ്രണ്ടൻറ് കെഹറിസാതോ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവരെ ദിമാപുർ എൻ.െഎ.എ കോടതിയിൽ ഹാജരാക്കി. നാഗലാൻറിലെ തീവ്രവാദ സംഘടനയായ എൻ.എസ്.സി.എൻ-കെയുടെ നേതാവ് ജൂലൈയിൽ അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയാണ് കൂടുതൽ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.