ആന്ധ്രയിലും തെലുങ്കാനയിലുമായി 62 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ്; നക്സൽ നേതാവ് അറസ്റ്റിൽ

ന്യൂഡൽഹി: മഞ്ചിങ്പുട്ടു നക്സൽ ഗൂഢാലോചന കേസിൽ ആന്ധ്രപ്രദേശിലെ നക്സൽ നേതാവ് അറസ്റ്റിൽ. പ്രഗതിശീല കാർമിക സമക്യ (പി.കെ.എസ്) സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ചന്ദ്ര നരസിംഹുലുവിനെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.

ആന്ധ്രയിലെ സത്യസായ് ജില്ലയിൽ നിന്നുള്ള നേതാവാണ് ചന്ദ്ര നരസിംഹുലു. ചന്ദ്ര നരസിംഹുലുവിനെ ചോദ്യം ചെയ്താൽ നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്)ന്‍റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എൻ.ഐ.എ നിഗമനം.

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ 62 സ്ഥലങ്ങളിൽ എൻ.ഐ.എ വ്യാപക റെയ്ഡ് നടത്തി. കഡപ്പ ജില്ലയിൽ നടത്തിയ റെയ്ഡിൽ പിസ്റ്റൽ, വെടിയുണ്ടകൾ, 13 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. കൂടാതെ, നക്സൽ ലഘുലേഖകളും രേഖകളും കണ്ടെത്തി.

ഗുണ്ടൂർ, പാലനാട്, വിജയവാഡ, രാജമുണ്ട്രി, പ്രകാശം, ബപട്‌ല, ഏലൂർ, ഈസ്റ്റ് ഗോദാവരി ഡി.ആർ അംബേദ്കർ കോനസേമ, വിശാഖപട്ടണം, വിജയനഗരം, നെല്ലൂർ, തിരുപ്പതി, കടപ്പ സത്യസായി, അനന്തപൂർ, കർണൂൽ അടക്കം 53 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. തെലുങ്കാനയിലെ ഹൈദരാബാദ്, മഹബൂബ് നഗർ, ഹനുമകൊണ്ട, രംഗ റെഡ്ഡി, അദിലാബാദ് ജില്ലകളിലെ ഒമ്പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

Tags:    
News Summary - NIA arrests Naxal's state executive committee member in raids at 62 places in Andhra, Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.