ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി (ഐ.എസ്) തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നേതാവിനെ പിടികൂടിയതായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). സയീദ് നബീൽ അഹ്മദിനെയാണ് വ്യാജ യാത്രാരേഖകളുമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ്ചെയ്തത്. ഇയാൾ നേപ്പാൾ വഴിയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ജൂലൈയിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയായ നബീലിൽനിന്ന് രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു.
ജൂലൈയിൽ തമിഴ്നാട് സത്യമംഗലത്തെ ഒളിത്താവളത്തിൽനിന്ന് ആശിഫ് എന്ന മതിലകത്ത് കൊടയിൽ അശ്റഫിനെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ കേന്ദ്രമായുള്ള ഐ.എസ് ഘടകം കേരളത്തിൽ ഭീകരപ്രവർത്തനം നടത്താൻ ഗൂഢാലോചന നടത്തിയതായി എൻ.ഐ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.