ന്യൂഡല്‍ഹി: അസാധാരണ നീക്കത്തിലൂടെ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ഡയറക്ടര്‍ ജനറല്‍ ശരത്കുമാറിന്‍െറ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. നിലവിലെ കാലാവധി അവസാനിക്കാനിരിക്കെ ഇദ്ദേഹത്തെ പുനര്‍നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ശിപാര്‍ശ കേന്ദ്ര മന്ത്രിസഭയുടെ നിയമ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
1979 ഹരിയാന ബാച്ചിലെ ഐ.എ.എസ് ഓഫിസര്‍ ആയ കുമാര്‍ 2013 ജൂലൈ 30നാണ് എന്‍.ഐ.എ മേധാവിയായി നിയമിതനായത്. പത്താന്‍കോട്ട് ഭീകരാക്രമണം, ബര്‍ദ്വാന്‍ സ്ഫോടനക്കേസ്, സംഝോത സ്ഫോടനക്കേസ് എന്നിവയടക്കമുള്ള പ്രധാന കേസുകളുടെ പൂര്‍ത്തീകരണത്തിന് അന്വേഷണ ഏജന്‍സിക്ക് ഇദ്ദേഹത്തിന്‍െറ ചില സഹായംകൂടി ലഭ്യമാക്കേണ്ടതുണ്ടെന്ന ആവശ്യത്തെ തുടര്‍ന്നാണ് രണ്ടാംഘട്ടത്തിലും തുടരാന്‍ അനുമതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.