പർഭാനി കേസിൽ ഐ.എസ് ഭീകരന് ഏഴ് വർഷം ശിക്ഷ വിധിച്ച് എൻ.ഐ.എ കോടതി

മുബൈ: മഹാരാഷ്ട്രയിലെ പർഭാനി കേസിൽ ഐ.എസ് ഭീകരന് ഏഴ് വർഷം കഠിനതടവും 45,000 രൂപ പിഴയും. മുംബൈ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രത്യേക കോടതിയാണ് ലാല എന്ന മുഹമ്മദ് ഷാഹിദ് ഖാനെ കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചത്. സിറിയയിലെ ഐ.എസ് ഭീകരർക്കായി ഇൻറർനെറ്റ് വഴി രാജ്യത്തെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമാക്കാനും ഇവരെ ഉപ‍യോഗിച്ച് സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനും ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വിധി വന്നത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് 13 (നിയമവിരുദ്ധ പ്രവർത്തനങ്ങൾ), 16 (തീവ്രവാദ നിയമം), 18 (ഗൂഢാലോചന), 20 (തീവ്രവാദ സംഘടനയുടെ അംഗം), 38 (തീവ്രവാദ സംഘടനയെ പിന്തുണക്കൽ), 39 (തീവ്രവാദ സംഘടനയെ പിന്തുണച്ചതുമായി ബന്ധപ്പെട്ട കുറ്റം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120-ബി ക്രിമിനൽ ഗൂഢാലോചന, സെക്ഷൻ നാല് സ്ഫോടനം നടത്താനുള്ള ശ്രമം, അഞ്ച് (സംശയാസ്പദമായ സാഹചര്യത്തിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുകയോ കൈവശം വക്കുകയോ ചെയ്യുക), 1908ലെ എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റൻസ് ആക്‌റ്റിന് കീഴിലുള്ള സെക്ഷൻ ആറ് എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

2016 ജൂലൈ 14നാണ് മുംബൈയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സെപ്റ്റംബർ 14ന് മറ്റൊരു കേസ് കൂടി എൻ.ഐ.എ രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തിയാക്കി 2016 ഒക്ടോബർ ഏഴിന് കുറ്റപത്രം സമർപ്പിച്ചു. കേസിലെ മറ്റൊരു പ്രതിയായ നാസർ ബിൻ യഫായി (ചൗസ്) എന്നയാളെ ഏഴ് വർഷത്തെ തടവിന് 2022 മെയ് ആറിന് എൻ.ഐ.എ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു.

Tags:    
News Summary - NIA court sentences ISIS terrorist to 7 years in jail in Maharashtra's Parbhani case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.