ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) മുൻ മേധാവി ശരത്കുമാറിനെ കേന്ദ്ര വിജിലൻസ് കമീഷനിൽ (സി.വി.സി) വിജിലൻസ് കമീഷണറായി നിയമിച്ചു. 62കാരനായ ശരത് കുമാർ ഹരിയാന കേഡറിലെ 1979 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനാണ്.
എൻ.െഎ.എയെ നാലു വർഷം നയിച്ച അദ്ദേഹം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് വിരമിച്ചത്. ഫെബ്രുവരി മുതൽ ഒരു വിജിലൻസ് കമീഷണർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. നാലു വർഷം അല്ലെങ്കിൽ 65 വയസ്സ് എന്ന കാലപരിധി ഉള്ളതിനാൽ 2020 ഒക്ടോബറിന് ശരത് കുമാറിെൻറ കാലയളവ് അവസാനിക്കും.
കമീഷന് ഒരു സെൻട്രൽ വിജിലൻസ് കമീഷണറും രണ്ട് വിജിലൻസ് കമീഷണർമാരുമാണുള്ളത്. നിലവിൽ കെ.വി. ചൗധരിയാണ് സെൻട്രൽ വിജിലൻസ് കമീഷണർ. ടി.എം. ഭാസിനാണ് മറ്റൊരു വിജിലൻസ് കമീഷണർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.