ന്യൂഡൽഹി: ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിെൻറ 78 ബാങ്ക് അക്കൗണ്ടുകളിലെ 100 കോടിരൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നു എന്ന പേരിൽ കഴിഞ്ഞ നവംബറിൽ സാക്കിർ നായിക്കിനും അദ്ദേഹത്തിെൻറ സഹായികൾക്കുമെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസ് ചാർജ് ചെയ്തിരുന്നു.
അന്വേഷണത്തിെൻറ ഭാഗമായി സാക്കിറിെൻറ സഹോദരി നൈല നൗഷാദ് നൂറാനി ഉൾപ്പെടെ 20 ഒാളം സഹായികളെ ദേശിയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത് കൂടാതെ ഇൻകം ടാക്സ് നികുതികൾ ഉൾപ്പെടെയുള്ള രേഖകൾ തങ്ങൾ ആവശ്യപ്പെട്ടതായും ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനായി സാക്കിർ നായിക്കിനെ വിളിച്ചു വരുത്തുമെന്നും അധികൃതർ പറഞ്ഞു.
നേരത്തെ (ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന്‍) നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ നടപടി ചോദ്യം ചെയ്ത് സംഘടന ഡൽഹി ഹൈകോടതിയില്‍ ഹരജി നൽകിയിരുന്നു. തങ്ങള്‍ക്കെതിരെ യു.എ.പി.എ ചുമത്താനാവശ്യമായ കാരണങ്ങളോ തെളിവുകളോ ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയിട്ടില്ലെന്നാണ് ഐ.ആര്‍.എഫ് കോടതിയില്‍ വാദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.