ഐ.എസിനെ ലക്ഷ്യമിട്ട് തമിഴ്നാട്ടിലും തെലങ്കാനയിലും എൻ.ഐ.എ റെയ്ഡ്; വൻ തുക പിടികൂടി

ന്യൂഡൽഹി: ആഗോള ഭീകര ഗ്രൂപ് ഐ.എസ്.ഐ.എസിനെ (ഐ.എസ്) ലക്ഷ്യമിട്ട് തെലങ്കാനയിലും തമിഴ്നാട്ടിലും 31 ഇടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. വിവിധയിടങ്ങളിൽനിന്നായി 60 ലക്ഷം രൂപ, 18,200 യു.എസ് ഡോളർ, ​​വിവിധ രേഖകൾ, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു. കോയമ്പത്തൂരിലെ 22 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

ചെന്നൈയിൽ മൂന്നിടത്തും തെങ്കാശി ജില്ലയിലെ കടൈയനല്ലൂരിലും ഹൈദരാബാദിലെ അഞ്ചിടങ്ങളിലും റെയ്ഡ് നടത്തി. യുവാവക്കളെ തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും ആകർഷിക്കാനായി പ്രവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് എൻ.ഐ.എ ചെന്നൈയിൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നാണ് നടപടി.

വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ച് ക്ലാസുകൾ നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇവരുമായി ബന്ധമുള്ളവർ ​2022 ഒക്ടോബറിൽ കോയമ്പത്തൂരിൽ കാർ ബോംബ് സ്ഫോടനം നടത്തിയതായി എൻ.ഐ.എ പറഞ്ഞു.

Tags:    
News Summary - NIA raids in Tamil Nadu and Telangana targeting IS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.