കശ്​മീരിലെ എൻ.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും എൻ.ഐ.എ റെയ്​ഡ്​

ശ്രീനഗർ: കശ്​മീരിലെ എൻ.ജി.ഒ ഓഫീസുകളിലും മാധ്യമപ്രവർത്തകരുടെ വീടുകളും എൻ.ഐ.എ പരിശോധന. 10ഓളം സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്ന്​ എൻ.ഐ.എ അറിയിച്ചു. ബംഗളൂരുവിലെ ഒരു സ്ഥലത്തും റെയ്​ഡ്​ നടത്തിയിട്ടുണ്ട്​.

തീവ്രവാദ പ്രവർത്തനങ്ങൾക്കായി എത്തുന്ന ഫണ്ട്​ കണ്ടെത്തുന്നതിനാണ്​ എൻ.ഐ.എ റെയ്​ഡെന്നാണ്​ വിശദീകരണം. വ്യാപാരം, മതപ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവക്കായി കശ്​മീരിലേക്ക്​ വൻ തോതിൽ പണമെത്തുന്നുണ്ടെന്നാണ്​ എൻ.ഐ.എ പറയുന്നത്​.

കശ്​മീരിലെ എൻ.ജി.ഒയുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ഖുറാം പർവേസി​െൻറ വീട്ടിലും മാധ്യമ​പ്രവർത്തകരായ പർവീസ്​ ബുകാരി, ഗോവർ ഗിലാനി എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയതായി എൻ.ഐ.എ സംഘം വ്യക്​തമാക്കി. കശ്​മീരിൽ റെയ്​ഡ്​ നടന്ന 10 സ്ഥലങ്ങളിൽ ഒമ്പതും ശ്രീനഗറിലാണ്​. ബന്ദിപോരയിലാണ്​ റെയ്​ഡ്​ നടന്ന മറ്റൊരു സ്ഥലം. കശ്​മീർ പൊലീസി​േൻറയും അർധ സൈനിക വിഭാഗങ്ങളുടേയും സഹായത്തോടെയായിരുന്നു റെയ്​ഡ്​.

Tags:    
News Summary - NIA raids NGOs, journalists in Kashmir in crackdown against terror funding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.