മുംബൈ: 21 കോടി വില വരുന്ന ഏഴ് കിലോ യുറേനിയം പിടിച്ചെടുക്കുകയും രണ്ടു പേര്‍ അറസ്റ്റിലാകുകയും ചെയ്ത സംഭവം എന്‍.ഐ.എ അന്വേഷിക്കും. പിടിച്ചെടുത്തത് മാരക റേഡിയോ ആക്ടീവ് വികിരണങ്ങളുള്ള 90 ശതമാനം ശുദ്ധമായ യുറേനിയമാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് എന്‍.ഐ.എ അന്വേഷിക്കുന്നത്.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. താനെ സ്വദേശി ജിഗര്‍ പാണ്ഡ്യ (27), അബു താഹിര്‍ അഫ്‌സല്‍ ഹുസൈന്‍ ചൗധരി (31) എന്നിവരാണ് അറസ്റ്റിലായത്. എ.ടി.എസില്‍നിന്നും സംഭവത്തിന്റെ വിശദ വിവരങ്ങള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്.
യുറേനിയം വില്‍ക്കാനുള്ള ശ്രമത്തിനിടെ ഫെബ്രുവരി 14 ന് പാണ്ഡ്യയെ ഭീകരവിരുദ്ധ സേന കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ താഹിറാണ് യുറേനിയം വിതരണം ചെയ്തതെന്ന് പാണ്ഡ്യ വെളിപ്പെടുത്തി. തുടര്‍ന്ന് നടന്ന തെരച്ചിലില്‍ 7.1 കിലോ യുറേനിയവുമായി താഹിറും അറസ്റ്റിലാകുകയായിരുന്നു.
ഇരുവര്‍ക്കുമെതിരെ അറ്റോമിക് എനര്‍ജി ആക്ട് -1962 പ്രകാരം കേസെടുക്കുകയും മെയ് 12 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.