മുംബൈയിൽ വൻ മയക്കുമരുന്നുവേട്ട; 15 കോടിയുടെ എ.ടി.എസ് ഗുളികകൾ പിടിച്ചെടുത്തു

മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മയക്കുമരുന്നായ ആംഫെറ്റാമൈൻ ടൈപ്പ് സബ്‌സ്റ്റൻസ് (എ.ടി.എസ്) ഗുളികകൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) പിടിച്ചെടുത്തു. പോളിത്തീൻ പാക്കറ്റുകളിൽ സൂക്ഷിച്ച 1.9 കിലോഗ്രാം എ.ടി.എസ് ഗുളികകളാണ് എയർ കാർഗോ കോംപ്ലക്‌സിൽ നിന്ന് പിടിച്ചെടുത്തത്.

പാരീസിൽ നിന്ന് മുംബൈ പ്രാന്തപ്രദേശമായ നലസോപാറ വിലാസത്തിൽ വന്നതാണ് പാഴ്സൽ. അന്താരാഷ്ട്ര വിപണിയിൽ 15 കോടിയിലധികം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ഗുളികകളെന്നാണ് പ്രാഥമിക നിഗമനം.

ഡി.ആർ.ഐ ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രണ ഓപറേഷനിൽ കാർഗോ വാങ്ങാനെത്തിയവരെയും മയക്കുമരുന്ന് ശൃംഖലയിൽപ്പെട്ടവരെയും കണ്ടെത്തി. സംഭവത്തിൽ നൈജീരിയൻ പൗരനടക്കം മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നു വരുന്നതായി ഡി.ആർ.ഐ അറിയിച്ചു.

Tags:    
News Summary - Nigerian national among 3 held for procuring Amphetamine Type Substance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.