ചെന്നൈ: അണ്ണാ ഡി.എം.കെ മന്ത്രി എം.സി. സമ്പത്തിെൻറ അടുത്ത ബന്ധുവായ ടി.എൻ.സി. ഇളേങ്കാവെൻറ വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി പരിശോധന. പണമായി ഒമ്പത് കോടി രൂപയും സ്വർണവും രേഖകളും പിടികൂടിയതായാണ് റിപ്പോർട്ട്.
ശനിയാഴ്ച രാത്രി മുതൽ ചെന്നൈ ത്യാഗരായർ നഗറിലും ധർമപുരിയിലുമുള്ള വീടുകളിലും ഫിനാൻസ് സ്ഥാപനങ്ങളിലും ടി.എൻ.സി ലോഡ്ജ്, ശ്രീ വിജയ് വിദ്യാലയ ഹൈസ്കൂൾ തുടങ്ങിയ ഇടങ്ങളിലുമാണ് റെയ്ഡ് നടന്നത്. തമിഴ്നാട് സിനിമ ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ കൺവീനറാണ് ഇളേങ്കാവൻ.
തമിഴ്നാട് ആരോഗ്യമന്ത്രി വിജയ്ഭാസ്ക്കറുടെ ബന്ധുവീട്ടിൽനടന്ന റെയ്ഡിലും ഒരു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.