ഒമ്പത് മാസം പ്രായമായ ഭ്രൂണത്തിന് വൈകല്യം: ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കോടതി

ഒമ്പത് മാസം പ്രായമായ ഭ്രൂണത്തിന് വൈകല്യങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി. 35-ാം ആഴ്ച്ചയിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ആദ്യ കേസാണിത്.

36 വയസ്സുകാരിയായ യുവതിയും ഭർത്താവും നൽകിയ ഹരജി കണക്കിലെടുത്താണ് ഉത്തരവ്. ജസ്റ്റിസ് രാജ്ശേഖർ മാത അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

സർക്കാർ ആശുപത്രിയായ എസ്.എസ്.കെ.എം ആശുപത്രിയിൽ വച്ചായിരിക്കും ഗർഭച്ഛിദ്രം നടക്കുക. ജനിക്കുന്ന കുഞ്ഞ് ജീവിച്ചിരിക്കാനുള്ള സാധ്യതകൾ കുറവാണെന്ന് എസ്.എസ്.കെ.എം ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയത്.

Tags:    
News Summary - Nine-month-old fetus terminated: Court approves abortion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.