ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പുകേസിൽ രണ്ട് ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖയിലെ മൂന്ന് ഉദ്യോഗസ്ഥരെ സി.ബി.െഎ ചോദ്യം ചെയ്തു. പഞ്ചാബ് നാഷനൽ ബാങ്കിലെ സാമ്പത്തിക വെട്ടിപ്പു കേസിലെ പ്രതികളായ വജ്രവ്യാപാരി നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കമ്പനിക്ക് വായ്പ സൗകര്യം ഒരുക്കിക്കൊടുത്തതുമായി ബന്ധെപ്പട്ടാണ് ചോദ്യംചെയ്യലെന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ അറിയിച്ചു. കനറാ ബാങ്കിെൻറ ബഹ്റൈൻ ശാഖയിലെ ബ്രാഞ്ച് മാനേജറെയും ഉദ്യോഗസ്ഥനെയും ബാങ്ക് ഒാഫ് ഇന്ത്യയുടെ ബെൽജിയം ശാഖയിലെ ഉദ്യോഗസ്ഥനെയുമാണ് സി.ബി.െഎ സംഘം മുംബൈയിൽ ചോദ്യം ചെയ്തത്. മോദിയുടെയും ചോക്സിയുടെയും കമ്പനിക്ക് പഞ്ചാബ് നാഷനൽ ബാങ്കിെൻറ മുംബൈ ശാഖയിൽനിന്ന് 200 കോടിയിലേറെ ഡോളർ വായ്പ തരപ്പെടുത്തുന്നതിന് ഇവർ അനധികൃതമായി കത്ത് ലഭ്യമാക്കിയെന്ന് സി.ബി.െഎ പറയുന്നു.
ശതകോടികളുടെ തട്ടിപ്പുവിവരം കഴിഞ്ഞ ജനുവരിയിലാണ് പുറത്തുവന്നത്. സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, അതിനകം തന്നെ നീരവ് മോദിയും ചോക്സിയും കുടുംബസമേതം ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞിരുന്നു.
അതിനിടെ, 2016ൽ ചോക്സിയുടെ കമ്പനികൾക്ക് 5280 കോടി രൂപ വായ്പ ലഭ്യമാക്കിയത് കേന്ദ്രീകരിച്ച് അന്വേഷണവും തങ്ങളുടെ പരിധിയിൽ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ പുതിയ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയോ നിലവിലുള്ള എഫ്.െഎ.ആർ ഇതിലേക്ക് ചേർക്കുകയോ ചെയ്യും. വായ്പ അനുവദിക്കാൻ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകൾക്ക് നിർദേശം നൽകുന്നതിന് പഞ്ചാബ് ബാങ്ക് ഉദ്യോഗസ്ഥർ ശരിയായ മാർഗം ഉപയോഗിച്ചില്ല എന്നും പിടിക്കപ്പെടാതിരിക്കാൻ ബാങ്കിെൻറ ഇേൻറണൽ സോഫ്റ്റ്വെയർ ഉപയോഗിക്കാതെ രാജ്യാന്തര െമസേജിങ് സംവിധാനമായ എസ്.ഡബ്ല്യു.െഎ.എഫ്.ടി ഉപയോഗിച്ചുവെന്നും സി.ബി.െഎ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.