ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനെ ‘നിർബല സീതാരാമൻ’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കെതിരെ പാർലമെൻറിൽ ബി.ജെ.പി പ്രതിഷേധം.
നിർബല പരാമർശത്തിൽ അധീർ രഞ്ജൻ ചൗധരി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങൾ ബഹളം വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും അധീർ ചൗധരി ‘നുഴഞ്ഞു കയറ്റക്കാർ’ എന്ന് വിളിച്ച സംഭവവും പരാമർശിച്ചുകൊണ്ടായിരുന്നു ബഹളം.
‘‘എനിക്ക് നിങ്ങളോട് ഒരുപാട് ബഹുമാനമുണ്ട്. എന്നാൽ നിങ്ങളെ നിർമല സീതാരാമൻ എന്നതിന് പകരം ‘നിർബല’(ദുർബല) സീതാരാമൻ എന്നു വിളിക്കാനാണ് തോന്നുന്നത്.’’ എന്നായിരുന്നു അധീർ ചൗധരിയുടെ പരാമർശം.
മന്ത്രിസ്ഥാനം അലങ്കരിക്കുന്ന നിർമലാ സീതാരാമന് സമ്പദ്വ്യവസ്ഥയെ കുറിച്ച് സ്വന്തം മനസ്സിലുള്ളത് തുറന്നു പറയാൻ സാധിക്കുമോ എന്ന് പോലും തങ്ങൾക്കറിയില്ലെന്നും ചൗധരി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.