ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന നാല് പ്രതികളിലൊരാളായ പവൻ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹരജി സമർപ്പിച്ചു. സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹരജി തള്ളിയതിന് പിന്നാലെയാണ് ദയാഹരജി നൽകിയത്.
ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പവൻഗുപ്തയുടെ തിരുത്തൽ ഹരജി തള്ളിയിരുന്നു. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. ഇത് തള്ളിയതിന് പിന്നാലെയാണ് ദയാഹരജി നൽകിയത്.
പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു. അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത, മുകേഷ് കുമാർ, വിനയ് ശർമ എന്നിവരുടെ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ദയാഹരജി സമർപ്പിച്ച സാഹചര്യത്തിൽ വധശിക്ഷ മാർച്ച് മൂന്നിന് നടപ്പാൻ സാധ്യതയില്ല.
കേസിലെ മറ്റു മൂന്നു പ്രതികളുടെയും ദയാഹരജി നേരത്തേ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹരജി തള്ളിയതിനെതിരെ മുകേഷും വിനയ് ശർമയും കോടതിയെ സമീപിച്ചിരുന്നു. ഇതും തള്ളി. എന്നാൽ അക്ഷയ് കുമാർ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.