നിർഭയയുടെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത് -ആശ ദേവി VIDEO

ന്യൂഡൽഹി: തന്‍റെ മകളുടെ ആത്മാവിന്​ നീതി കിട്ടിയെന്ന്​ നിർഭയയുടെ മാതാവ് ആശ ദേവി. ഏഴു വർഷത്തെ പോരാട്ടം ഫലം കണ് ടു. രാഷ്ട്രപതിക്കും സർക്കാരുകൾക്കും നീതിപീഠത്തിനും നന്ദി. ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങൾ കോടതി ഇല്ലാതാക് കിയെന്നും ആശ ദേവി പറഞ്ഞു.

എന്‍റെ മകൾ ഈ ലോകം വിട്ടു പോയി. ഇനി തിരിച്ചു വരാനും പോകുന്നില്ല. അവൾക്ക് വേണ്ടി നീതി നടപ്പാക്കപ്പെട്ടു. രാജ്യത്തെ മുഴുവൻ പെൺകുട്ടികൾക്കും വേണ്ടിയുള്ള നീതിയാണ്.

വധശിക്ഷ നടപ്പാക്കിയ നേരത്ത് മകളുടെ ചിത്രം ചേർത്തു പിടിച്ചു. നിർഭയയുടെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പോരാട്ടം തുടരും. ഇന്നത്തെ ദിവസം വനിതകളുടേതെന്നും ആശ ദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശിക്ഷ എല്ലാ കുറ്റവാളികൾക്കും പാഠമാകണം

ഇന്ന് നിർഭയ ന്യായ ദിവസമെന്ന് നിർഭയുടെ പിതാവ് ബന്ദ്രിനാഥ് സിങ് പ്രതികരിച്ചു. ശിക്ഷ എല്ലാ കുറ്റവാളികൾക്കും പാഠമാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Nirbhaya Case:React to Asha devi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.