നിർഭയയുടെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത് -ആശ ദേവി VIDEO
text_fieldsന്യൂഡൽഹി: തന്‍റെ മകളുടെ ആത്മാവിന് നീതി കിട്ടിയെന്ന് നിർഭയയുടെ മാതാവ് ആശ ദേവി. ഏഴു വർഷത്തെ പോരാട്ടം ഫലം കണ് ടു. രാഷ്ട്രപതിക്കും സർക്കാരുകൾക്കും നീതിപീഠത്തിനും നന്ദി. ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങൾ കോടതി ഇല്ലാതാക് കിയെന്നും ആശ ദേവി പറഞ്ഞു.
എന്‍റെ മകൾ ഈ ലോകം വിട്ടു പോയി. ഇനി തിരിച്ചു വരാനും പോകുന്നില്ല. അവൾക്ക് വേണ്ടി നീതി നടപ്പാക്കപ്പെട്ടു. രാജ്യത്തെ മുഴുവൻ പെൺകുട്ടികൾക്കും വേണ്ടിയുള്ള നീതിയാണ്.
വധശിക്ഷ നടപ്പാക്കിയ നേരത്ത് മകളുടെ ചിത്രം ചേർത്തു പിടിച്ചു. നിർഭയയുടെ അനുഭവം ഇനിയാർക്കും ഉണ്ടാകരുത്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പോരാട്ടം തുടരും. ഇന്നത്തെ ദിവസം വനിതകളുടേതെന്നും ആശ ദേവി മാധ്യമങ്ങളോട് പ്രതികരിച്ചു.
#WATCH Asha Devi, mother of 2012 Delhi gang rape victim says, "As soon as I returned from Supreme Court, I hugged the picture of my daughter and said today you got justice". pic.twitter.com/OKXnS3iwLr
— ANI (@ANI) March 20, 2020
#WATCH Asha Devi, mother of 2012 Delhi gang rape victim shows victory sign & hugs her sister Sunita Devi and lawyer Seema Kushwaha. pic.twitter.com/rskapVJR13
— ANI (@ANI) March 20, 2020
ശിക്ഷ എല്ലാ കുറ്റവാളികൾക്കും പാഠമാകണം
ഇന്ന് നിർഭയ ന്യായ ദിവസമെന്ന് നിർഭയുടെ പിതാവ് ബന്ദ്രിനാഥ് സിങ് പ്രതികരിച്ചു. ശിക്ഷ എല്ലാ കുറ്റവാളികൾക്കും പാഠമാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.