ന്യൂഡൽഹി: പ്രതിരോധമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം റഫാൽ അഴിമതി മറച്ചുവെക്കുന്നതിനാെണന്നുള്ള കോൺഗ്രസിെൻറ ആരോപണത്തിനിെട വിശദീകരണവുമായി നിർമല സീതാരാമൻ. റഫാൽ യുദ്ധ വിമാന നിർമാണത്തിന് അനിൽ അംബാനിയുെട റിലയൻസിനെ തെരഞ്ഞെടുത്തതിൽ സർക്കാറിന് പങ്കിെല്ലന്ന് മന്ത്രി പറഞ്ഞു.
ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ റിലയൻസുമായി കരാർ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. ഫ്രഞ്ച് സർക്കാറുമായി ഉണ്ടാക്കിയ കരാർ പ്രവർത്തന സജ്ജമായ 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാമെന്നതാണ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറിൽ ഒരു സ്വകാര്യ കമ്പനികെള കുറിച്ചും പറയുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി. ദസോ ഏവിയേഷൻ സന്ദിർശിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നയാളാണ്. അതിനാൽ അവിടെ പോയി കാണണം. അവർ അതിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.