ബംഗളൂരു: പ്രളയം ദുരിതം വിതച്ച കുഡകിൽ സൈന്യത്തിെൻറ പ്രവർത്തനം വിലയിരുത്താനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ വാർത്താ സമ്മേളനത്തിനിടെ കർണാടക മന്ത്രിയോട് ക്ഷുഭിതയായ സംഭവത്തിൽ പ്രതികരണവുമായി ഉപ മുഖ്യമന്ത്രി ജി. പരമേശ്വര. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഉപമുഖ്യമന്ത്രി നിരാശ പ്രകടിപ്പിച്ചത്.
തെൻറ സഹപ്രവർത്തകനോട് കേന്ദ്ര മന്ത്രി മോശമായി പെരുമാറിയത് തീർത്തും നിരാശയുളവാക്കുന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലാ ഭരണാധികാരികളുമായി ചേർന്ന് മന്ത്രിമാർ കുഡകിലെ ദുരുതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. താങ്കളുടെ സഹായങ്ങൾക്ക് അവർ ആദരവ് നൽകുന്നത് പോലെ തിരിച്ചുമാവാമെന്നും ഡോ. ജി. പരമേശ്വര പ്രതികരിച്ചു.
സംസ്ഥാന സർക്കാരിന് പ്രവർത്തനാധികാരം നൽകിയത് ഭരണഘടനയാണ്. കേന്ദ്ര മന്ത്രിയെന്ന് കരുതി അവർ എല്ലാത്തിേൻറയും ‘ബോസ്’ ആവില്ലെന്നും പരമേശ്വര ട്വീറ്റിൽ കുറിച്ചു.
Madam @nsitharaman, our ministers have stayed back in Kodagu for weeks to oversee relief operations along with district administration. You should extend to them the same respect that they extend for the help from your end. It was disappointing to see you lash out at my colleague
— Dr. G Parameshwara (@DrParameshwara) August 25, 2018
കഴിഞ്ഞ ദിവസം മന്ത്രി സാ രാ മഹേഷിനോടായിരുന്നു നിർമല തട്ടിക്കയറിയത്. ജില്ലാ കമീഷണറുടെ ഒാഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിനിെടയായിരുന്നു സംഭവം. സമയക്കുറവ് മൂലം വാർത്താ സമ്മേളനം നിർത്തിവെക്കണമെന്ന് സാ രാ മഹേഷ് ആവശ്യപ്പെട്ടതാണ് നിർമലയെ ചൊടിപ്പിച്ചത്.
‘‘മിനിറ്റുകൾ മാറി വരുന്ന പരിപാടികളാണ് ഞാൻ പിന്തുടരുന്നത്. കേന്ദ്ര മന്ത്രി സംസ്ഥാന മന്ത്രിയെ അനുസരിക്കുകണോ? എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം. നിർമലയുടെ അപ്രതീക്ഷിത മറുപടി ചാനലുകൾ പകർത്തുന്നുണ്ടെന്ന് ആരോ പറഞ്ഞതോടെ നിങ്ങൾക്ക് ഇഷ്ടമുള്ളത് പകർത്തിക്കൊള്ളുക എന്നായിരുന്നു നിർമല പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.