ന്യൂഡൽഹി: 2023-24 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിലെ പുരോഗതികൾ വിലയിരുത്തുന്നതിലും ഉപരി പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലെ പ്രാധാന്യം ചൂണ്ടിക്കാട്ടിയുമാണ് ധനമന്ത്രി യോഗത്തിൽ സംസാരിച്ചത്.
എക്കണോമിക് അഫയേഴ്സ് സെക്രട്ടറി അജയ് സേഠ്, ഇൻവെസ്റ്റ്മെന്‍റ് ആൻഡ് പബ്ലിക് അസെറ്റ് മാനേജ്മെന്‍റ് ഡിപാർട്മെന്‍റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി വിവേക് ജോഷി, കോർപറേറ്റ് അഫയേഴ്സ് സെക്രട്ടറി മനോജ് ഗോവിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.