കേന്ദ്ര ബജറ്റ് ജൂലൈ അവസാനം; ചര്‍ച്ചകള്‍ 18ന് ആരംഭിക്കും

ന്യൂഡൽഹി : 2024 - 2025 സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് ജൂലൈ അവസാനം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യാപാര സംഘടന പ്രതിധിനിധികളുമായി ജൂണ്‍ 20ഓടെ ധനമന്ത്രി ചര്‍ച്ച നടത്തിയേക്കും.

പണപ്പെരുപ്പം ഉയരാതെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കാണ് മുന്‍ഗണന നൽകുക.

ഭാവിയില്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഉയര്‍ത്തുക എന്നതാണ് മൂന്നാം മോദി സർക്കാറിന്‍റെ ലക്ഷ്യം.

2047 ഓടെ 'വികസിത ഇന്ത്യ' ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള സാമ്പത്തിക അജണ്ടയും സർക്കാർ മുന്നോട്ട് വെക്കുന്നുണ്ട്.

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക മേഖലയെ മെച്ചപ്പെടുത്തുക,

വരുമാനം ഉയർത്തുക, മൂലധന ചെലവ് വര്‍ധിപ്പിക്കുക എന്നിവയാണ് മൂന്നാം മോദി സര്‍ക്കാർ മുന്നോട്ട് വെക്കുന്ന പ്രധാന സാമ്പത്തിക നയങ്ങള്‍.

Tags:    
News Summary - nirmala sitharaman likely to present union budget in july end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.