ന്യൂഡൽഹി: റഫാൽ വിഷയത്തിൽ, ചത്തകുതിരയെ തല്ലുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് പ ്രതിരോധ മന്ത്രി നിർമല സീതാരാമൻ. വിഷയം ചൂടുപിടിപ്പിച്ചു നിർത്താൻ കോൺഗ്രസ് ഒാരോ വിദ്യകൾ പ്രയോഗിക്കുകയാണെന്ന് ലോക്സഭയിലെ ഒച്ചപ്പാടുകൾക്കിടയിൽ നടത്തിയ പ്ര സ്താവനയിൽ മന്ത്രി കുറ്റപ്പെടുത്തി.
വസ്തുതകളില്ലാത്തതാണ് പുറത്തുവന്ന റിപ്പോർട്ട്. പ്രതിരോധ സെക്രട്ടറി മുഖേന കിട്ടിയ റിപ്പോർട്ടിനോട് പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീകർ എന്തു പറഞ്ഞുവെന്ന കാര്യം മറച്ചുപിടിച്ചിരിക്കുകയാണ്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നല്ല നിലക്കാണ് മുന്നോട്ടുപോകുന്നതെന്നും അസ്വസ്ഥത വേണ്ടെന്നും മനോഹർ പരീകർ ഫയലിനു മറുപടി നൽകിയിട്ടുണ്ട്. ഒരു മന്ത്രാലയത്തിെൻറ പ്രവർത്തനം പ്രധാനമന്ത്രിയുടെ ഒാഫിസ് കാലാകാലങ്ങളിൽ ഇടപെട്ട് അന്വേഷിക്കുന്നത് കൈകടത്തലായി മാറുന്നത് എങ്ങനെയാണ്.
യു.പി.എ സർക്കാറിെൻറ കാലത്ത് പ്രധാനമന്ത്രിയുടെ ഒാഫിസിൽ സോണിയഗാന്ധി നയിച്ച ദേശീയ ഉപദേശക കൗൺസിൽ ഇടപെട്ടിട്ടില്ലേ? അതെന്തായിരുന്നു? മന്ത്രാലയങ്ങളിൽ സോണിയഗാന്ധി നടത്തിയതായിരുന്നു അവിഹിതമായ ഇടപെടൽ. പുതിയ വിവാദം ഉയർത്തിക്കൊണ്ടു വന്ന പത്രം, സത്യം പുറത്തുകൊണ്ടുവരാനാണ് ആഗ്രഹിച്ചതെങ്കിൽ പ്രതിരോധ മന്ത്രാലയത്തെ സമീപിച്ച് വ്യക്തമായി കാര്യങ്ങൾ പരിശോധിക്കണം. റഫാലുമായി ബന്ധപ്പെട്ട ഒാരോ ചോദ്യത്തിനും വ്യക്തവും സുതാര്യവുമായ ഉത്തരം തേടണം -നിർമല സീതാരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.