അഅ്​സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട്​ ഭരണ- പ്രതിപക്ഷ വനിതാ എം.പിമാർ

ന്യൂഡൽഹി: ബിഹാർ എം.പിയും ലോക്​സഭാ ഡെപ്യൂട്ടി സ്​പീക്കറുമായ രമാദേവിക്ക്​ നേരെ മോശം പരാമര്‍ശം നടത്തിയ സമാജ്​ വാദി പാർട്ടി എം.പി അഅ്​സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട്​ ഭരണപക്ഷ -പ്രതിപക്ഷ വനിതാ എം.പിമാർ. ലോക്​സഭയില്‍ മോശം പര ാമര്‍ശം നടത്തിയ അഅ്​സം ഖാനെതിരെ നടപടിയെടുക്കണമെന്ന്​ എം.പി രമാ ദേവി ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി നിർമല സീ താരാമനും ടെക്​സ്​റ്റൈൽസ്​ മന്ത്രി സ്​മൃതി ഇറാനിയും ഉൾപ്പെടയുള്ള വനിതാ എം.പിമാരും അഅ്​സം ഖാനെതിരെ നടപടി എടുക്കണമെന്ന് ലോക്​സഭയില്‍ ആവശ്യപ്പെട്ടു.

പുരുഷ എം.പിമാർ ഉൾപ്പെടെയുള്ളവർക്ക്​ കളങ്കമാണ്​ അഅ്​സം ഖാ​​​​െൻറ പരാമർശം. ഇതിനെതിരെ മൗനം പാലിച്ച്​ കാഴ്​ചക്കാരായി നിൽക്കാനാവില്ല. എല്ലാവരും ഒറ്റസ്വരത്തിൽ എതിർക്കേണ്ടതാണെന്നും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമായിരുന്നു അഅ്​സം ഖാ​േൻറതെന്നും സ്​മൃതി ഇറാനി പറഞ്ഞു.

കുറ്റകരമായ പരാമർശമാണ്​ അഅ്​സം ഖാൻ നടത്തിയത്​. വനിതക്കെതിരെ നടത്തിയ പരാമർശത്തെ രാഷ്​ട്രീവത്​കരിക്കുന്നത്​ തെറ്റാണ്​. സഭാംഗങ്ങൾ ഒരുമിച്ച്​ ശബ്​ദമുയർത്തണമെന്നും സ്​പീക്കർ നടപടിയെടുക്കണമെന്നും നിർമല സീതാരാമൻ ആവശ്യപ്പെട്ടു.

അഅ്​സം ഖാനെ പിരിച്ചുവിടാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് രമാ ദേവി പറഞ്ഞിരുന്നു. ഖാന്‍ മാപ്പു പറയണം. ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കുന്നയാളല്ല ഖാനെന്നും രമാ ദേവി പറഞ്ഞു.

അഅ്​സം ഖാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ സസ്പെന്‍റ് ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദും ലോക്​സഭയില്‍ ആവശ്യപ്പെട്ടു.

അഅ്​സം ഖാനെതിരെ നടപടിയുണ്ടാകുമെന്നും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും സ്​പീക്കര്‍ അറിയിച്ചു.

ഇന്നലെ മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് അഅ്​സം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. സ്​പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു പറഞ്ഞത്.

Tags:    
News Summary - Nirmala Sitharaman, Smriti Irani seek ‘exemplary action’ against Azam Khan- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.