അഅ്സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ഭരണ- പ്രതിപക്ഷ വനിതാ എം.പിമാർ
text_fieldsന്യൂഡൽഹി: ബിഹാർ എം.പിയും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ രമാദേവിക്ക് നേരെ മോശം പരാമര്‍ശം നടത്തിയ സമാജ് വാദി പാർട്ടി എം.പി അഅ്സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ഭരണപക്ഷ -പ്രതിപക്ഷ വനിതാ എം.പിമാർ. ലോക്സഭയില്‍ മോശം പര ാമര്‍ശം നടത്തിയ അഅ്സം ഖാനെതിരെ നടപടിയെടുക്കണമെന്ന് എം.പി രമാ ദേവി ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി നിർമല സീ താരാമനും ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും ഉൾപ്പെടയുള്ള വനിതാ എം.പിമാരും അഅ്സം ഖാനെതിരെ നടപടി എടുക്കണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടു.
പുരുഷ എം.പിമാർ ഉൾപ്പെടെയുള്ളവർക്ക് കളങ്കമാണ് അഅ്സം ഖാെൻറ പരാമർശം. ഇതിനെതിരെ മൗനം പാലിച്ച് കാഴ്ചക്കാരായി നിൽക്കാനാവില്ല. എല്ലാവരും ഒറ്റസ്വരത്തിൽ എതിർക്കേണ്ടതാണെന്നും അംഗീകരിക്കാൻ കഴിയാത്ത പെരുമാറ്റമായിരുന്നു അഅ്സം ഖാേൻറതെന്നും സ്മൃതി ഇറാനി പറഞ്ഞു.
കുറ്റകരമായ പരാമർശമാണ് അഅ്സം ഖാൻ നടത്തിയത്. വനിതക്കെതിരെ നടത്തിയ പരാമർശത്തെ രാഷ്ട്രീവത്കരിക്കുന്നത് തെറ്റാണ്. സഭാംഗങ്ങൾ ഒരുമിച്ച് ശബ്ദമുയർത്തണമെന്നും സ്പീക്കർ നടപടിയെടുക്കണമെന്നും നിർമല സീതാരാമൻ ആവശ്യപ്പെട്ടു.
അഅ്സം ഖാനെ പിരിച്ചുവിടാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്ന് രമാ ദേവി പറഞ്ഞിരുന്നു. ഖാന്‍ മാപ്പു പറയണം. ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കുന്നയാളല്ല ഖാനെന്നും രമാ ദേവി പറഞ്ഞു.
അഅ്സം ഖാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ സസ്പെന്‍റ് ചെയ്യണമെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദും ലോക്സഭയില്‍ ആവശ്യപ്പെട്ടു.
അഅ്സം ഖാനെതിരെ നടപടിയുണ്ടാകുമെന്നും എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
ഇന്നലെ മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് അഅ്സം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.