"നിങ്ങൾ കൗരവരെ കുറിച്ച് പറയുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു; പിന്നെ എന്തുകൊണ്ട് ജയലളിതയെ മറക്കുന്നു" -കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: മണിപ്പൂർ കലാപത്തെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാൻ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയിലളിതയെ ഉയർത്തിക്കാട്ടി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. മണിപ്പൂരിൽ സ്ത്രീകൾ നേരിടുന്ന അതിക്രമത്തെ കുറിച്ചുള്ള ഡി.എം.കെ നേതാവ് കനിമൊഴിയൂടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു നിർമല. ''സ്ത്രീകൾ എല്ലായിടത്തും അതിക്രമത്തിനിരയാവുകയാണ്. മണിപ്പൂർ, രാജസ്ഥാൻ, ഡൽഹി തുടങ്ങി എല്ലായിടങ്ങളിലും. ഇത് നമ്മൾ ഗൗരവമായി കാണണം. ഒരിക്കലും ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തരുത്.''-എന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി.

1989 മാർച്ച് 25ന് ജയലളിത തമിഴ്നാട് നിയമസഭയിൽ വസ്ത്രാക്ഷേപത്തിന് ഇരയായ കാര്യവും നിർമല ഉയർത്തിക്കാട്ടി. ''അന്ന് ജയലളിത പ്രതിപക്ഷ നേതാവായിരുന്നു. ഡി.എം.കെ നേതാക്കൾ അവരെ വിഷമിപ്പിച്ചു, കളിയാക്കി. ഇനിയാ സഭയിലേക്ക് മുഖ്യമന്ത്രിയായി അല്ലാതെ തിരിച്ചെത്തില്ലെന്ന് ജയലളിത ദൃഢപ്രതിജ്ഞ ചെയ്തു. രണ്ടുവർഷത്തിനു ശേഷം അവർ മുഖ്യമന്ത്രിയായി തിരിച്ചെത്തുകയും ചെയ്തു.​''-നിർമല ഓർമിപ്പിച്ചു. ''നിങ്ങൾ കൗരവരെ കുറിച്ച് സംസാരിക്കുന്നു. ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു. ഡി.എം.കെ ജയലളിതയെ മറന്നുപോയോ? വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നു.''-ഡി.എം.കെ അംഗങ്ങളോടായി ​ധനകാര്യമന്ത്രി പറഞ്ഞു.

മോദിസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു മേലുള്ള ചർച്ചയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിർമല.കേന്ദ്രം ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണെന്ന കനിമൊഴിയുടെ ആരോപണത്തിനും നിർമല മറുപടി നൽകി. ചിലപ്പധികാരം അതിന്റെ അതേ സത്തയിൽ നടപ്പിൽ വരുത്താനാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നായിരുന്നു നിർമല പറഞ്ഞത്.

Tags:    
News Summary - Nirmala sitharaman's 'jayalalithaa's saree' reminder as DMK questions women safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.