മുംബൈ: ശിവസേന നേതാവിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനും മഹാരാഷ്ട്ര ബി.ജെ.പി എം.എൽ.എയുമായ നിതേഷ് റാണെ പൊലീസ് കസ്റ്റഡിയിൽ. സെഷൻസ്, ഹൈകോടതി, സുപ്രീം കോടതികൾ മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. കസ്റ്റഡി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സിന്ധുദുർഗ് സെഷൻസ് കോടതി സാധാരണ ജാമ്യാപേക്ഷയും തള്ളി. തുടർന്ന് ബുധനാഴ്ച കോടതിയിൽ കീഴടങ്ങുകയായിരുന്നു.
പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം നിതേഷിനെ വെള്ളിയാഴ്ച വരെ അവരുടെ കസ്റ്റഡിയിൽ വിട്ടു. ജില്ല സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന നേതാവായ സന്തോഷ് പരബിനെ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ശിവസേന മന്ത്രി ആദിത്യ താക്കറെയെ 'മ്യാവൂ' എന്ന ശബ്ദമുണ്ടാക്കി കളിയാക്കിയതിലുള്ള പ്രതികാരമാണ് കേസെന്നാണ് കോടതിയിൽ നിതേഷിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.