ഇന്ധനം തീർന്നു; കേന്ദ്ര മന്ത്രിയുമായി പറന്നുയർന്ന വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: കേന്ദ്രമന്ത്രിയുമായി പറന്നുയർന്ന വിമാനം ഇന്ധനം തീർന്നതിനെ തുടർന്ന്  അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കേന്ദ്രമന്ത്രി നിതിൻ  ഗഡ്കരിയുമായി പറന്നുയർന്ന ചാർ​േട്ടഡ് വിമാനമാണ്  തിരുവനന്തപുരം  വിമാനത്താവളത്തിൽ  തിരിച്ചിറക്കിയത്. ബി.ജെ.പിയുടെ ജനരക്ഷ യാത്രയിൽ കൊല്ലത്ത്  പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി തിരികെ രാത്രി 9.40 ഒാടെ തിരുവനന്തപുരം  വിമാനത്താവളത്തിൽ നിന്ന്​ ഇതേ ചാർ​േട്ടഡ്​ വിമാനത്തിൽ ഡൽഹിയിലേക്ക്​ മടങ്ങുന്നതിനിടയാണ്​ ഇന്ധനം തീർന്നത്​.

വിമാനം ടേക്ക്​ ​ഒാഫ്​ നടത്തി 15 മിനുട്ടിന്​ ശേഷം  സാ​േങ്കതിക തകരാറ്​ ഉണ്ടെന്നും അടിയന്തരമായി തിരിച്ചിറക്കാനുള്ള  സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്​ പൈലറ്റ്​ എയർ ട്രാഫിക്​ കൺട്രോളിലേക്ക്​ ​സന്ദേശം അയച്ചു. ഇതെ തുടർന്ന്​  വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കാനുള്ള അടിയന്തര സംവിധാനങ്ങൾ ഏർപ്പെടുത്തി. 10.15 ഒാടെ  വിമാനം റൺവേയിൽ എമർജൻസി ലാൻഡിങ്​ നടത്തി. തുടർന്ന്​  വിദഗ്​ധർ എത്തി  പരിശോധിച്ചപ്പോൾ സ​ാ​േങ്കതിക തകരാറ്​ അല്ലെന്നും ഇന്ധനം തീർന്നതാണ്​ തിരിച്ചിറക്കാൻ  കാരണമെന്നും കണ്ടെത്തി. അതീവ ഗുരുതരമായ  സംഭവത്തെക്കുറിച്ച്​ ഉന്നതതല  അന്വേഷണം ഉണ്ടാകുമെന്നാണ്​ സൂചന. 

Tags:    
News Summary - Nithin Gadkari - Plane landed for refilling fuel - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.