ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കുന്ന ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉയർത്തി. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനോ സക്രിയമായി മുന്നോട്ടു നീങ്ങാനോ കോൺഗ്രസിന് കഴിയുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ പ്രധാനമന്ത്രി സ്ഥാനാർഥിയല്ലെന്നും അതിനുള്ള ശേഷി തനിക്കില്ലെന്നും നിതീഷ് കൂട്ടിച്ചേർത്തു.
പ്രതികരണ വിവരണ രാഷ്ട്രീയമായി നടന്നാൽ ബി.ജെ.പി സർക്കാറിനെ നേരിടാൻ കഴിയില്ലെന്നാണ് നിതീഷ് കുമാർ പട്നയിൽ വാർത്തസമ്മേളനത്തിൽ തുറന്നടിച്ചത്. ബദലിെൻറ ആഖ്യാനവും കാര്യപരിപാടിയുമാണ് വേണ്ടത്. പ്രതിപക്ഷത്തിെൻറ െഎക്യംകൊണ്ടു മാത്രമായില്ല. അതിന് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ വ്യക്തമായ ബദൽ അജണ്ട വേണം. കോൺഗ്രസാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടി. അവർ മുന്നോട്ടുവന്ന് അജണ്ട രൂപപ്പെടുത്തെട്ട. ബിഹാറിൽ മഹാസഖ്യം പ്രതിപക്ഷ െഎക്യംകൊണ്ടു മാത്രമല്ല നേട്ടമുണ്ടാക്കിയത്. വ്യക്തമായ കർമപരിപാടി മുേന്നാട്ടുവെക്കാനും കാര്യങ്ങൾ ജനത്തെ ബോധ്യപ്പെടുത്താനും നിയമസഭ തെരഞ്ഞെടുപ്പിൽ സാധിച്ചിരുന്നു.
ജനതാദൾ-യുവിെൻറ സംസ്ഥാന നിർവാഹക സമിതി യോഗം ഞായറാഴ്ച നടന്നപ്പോഴും നിതീഷ് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷത്തെ ബലക്ഷയത്തിനു കാരണം കോൺഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷപാർട്ടികളെയും വിശ്വാസത്തിലെടുക്കാതെ സംഘ്പരിവാർ മുക്ത ഭാരതം സാധ്യമാവില്ല.
നിതീഷ് കുമാറിെൻറ പ്രസ്താവനയോട് കോൺഗ്രസ് സംയമനത്തോടെയാണ് പ്രതികരിച്ചത്. നിതീഷ് കുമാറിെൻറ പരാമർശം ബിഹാറിലെ സഖ്യത്തെ ഒരുനിലക്കും ബാധിക്കില്ലെന്ന് എ.െഎ.സി.സി വക്താവ് അഭിഷേക് സിങ്വി ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനതാദൾ-യു രാഷ്ട്രപതി തെരഞ്ഞെടുപ്പിെൻറ കാര്യത്തിൽ മാത്രമാണ് വേറിട്ട നിലപാട് എടുത്തത്. ഒാരോ പാർട്ടിക്കും അവരവരുടെ സാഹചര്യങ്ങളും കാഴ്ചപ്പാടുകളുമുണ്ടെന്നും സിങ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.