ന്യൂഡൽഹി: ഘടകകക്ഷി മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി നിതി ആയോഗ് പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയിൽ സാമ്പത്തിക വിദഗ്ധൻ സുമൻ കെ. ബെറി വൈസ് ചെയർപേഴ്സനായി തുടരും.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. പ്രത്യേക ക്ഷണിതാക്കളിൽ നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, വിരേന്ദ്ര കുമാർ, ജുവൽ ഒറാം, അന്നപൂർണ ദേവി, റാവു ഇന്ദർജിത്ത് സിങ്, കെ.റാം മോഹൻ നായിഡു (ടി.ഡി.പി), ചിരാഗ് പാസ്വാൻ (എൽ.ജെ.പി), എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), ജിതിൻ റാം മാഞ്ചി (എച്ച്.എം.എം), രാജീവ് രഞ്ജൻ സിങ് (ജെ.ഡി.യു) എന്നിവരുമുണ്ട്.
ശാസ്ത്രജ്ഞൻ വി.കെ. സരസ്വത്, കൃഷി സാമ്പത്തിക വിദഗ്ധൻ രമേശ് ചന്ദ്, ശിശുരോഗ വിദഗ്ധൻ വി.കെ. പോൾ, സാമ്പത്തിക വിദഗ്ധൻ അരവിന്ദ് വീരമണി എന്നിവർ മുഴുവൻ സമയ അംഗങ്ങളായും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.