ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമത്തിൽ പുനപരശോധനക്കൊരുങ്ങി നീതി ആയോഗ്. ആറ് മുതൽ പതിനാല് വയസുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പ് നൽകുന്നതാണ് നിയമം. എന്നാൽ ഇത്തരത്തിൽ വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസത്തിെൻറ നിലവാരത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് നീതി ആയോഗിെൻറ വിലയിരുത്തൽ. ഇതിെൻറ അടിസ്ഥാനത്തിലാണ് നിയമത്തിൽ മാറ്റം വരുത്താൻ നീതി ആയോഗ് ഒരുങ്ങുന്നതെന്നാണ് സൂചന.
നിയമം മൂലം വിദ്യാർഥികളുടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഒരു പരിധി വരെ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഗ്രാമീണ മേഖലയിലെ ആറ് മുതൽ പതിനാല് വയസ് വരെയുള്ള കുട്ടികളിൽ ഭൂരിപക്ഷവും വിദ്യാലയങ്ങളിൽ എത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇവരുടെ പഠന നിലവാരത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെന്നും നീതി ആയോഗിെൻറ വിലയിരുത്തലുണ്ട്. എട്ടാം ക്ലാസ് പാസാകുന്ന വിദ്യാർഥിക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം പോലും വായിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇൗയൊരു സ്്ഥിതിയിലാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ മാറ്റത്തിന് നീതി ആയോഗ് ഒരുങ്ങുന്നത്.
ഒരു കുടുംബം തന്നെ ഒന്നിലധികം റേഷൻ കാർഡുകൾ കൈവശം വെക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും നീതി ആയോഗ് വിലയിരുത്തുന്നു. ഇത് ഒഴിവാക്കാനായി ആധാർ അടിസ്ഥാനമാകിയ റേഷനിങ് സംവിധാനം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് നീതി ആയോഗ്. ഇതു വഴി റേഷനിങ് സംവിധാനത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും ഇവർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.