കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഫോണിൽ വധഭീഷണി; നാഗ്പൂർ ഓഫിസിലേക്ക് അജ്ഞാതൻ വിളിച്ചത് മൂന്നു തവണ

മുംബൈ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഫോണിൽ വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂർ ഓഫിസിലെ ബി.എസ്.എൻ.എൽ ലാൻഡ് ലൈനിലേക്ക് അജ്ഞാതൻ വിളിച്ച് മൂന്നു തവണ വധഭീഷണി മുഴക്കി. ശനിയാഴ്ച രാവിലെ 11.25, 11.32, ഉച്ചക്ക് 12.32 സമയത്തായിരുന്നു ഫോൺകോളുകൾ.

ഗഡ്കരിയെ വധിക്കുമെന്നും ഓഫിസ് തകർക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഫിസിലെ ജീവനക്കാരും നാഗ്പൂർ പൊലീസുമാണ് വിവരം പുറത്തുവിട്ടത്. ഓഫിസ് പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ നാഗ്പുര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗഡ്കരിയുടെ വസതിയിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫിസിലെ ലാൻഡ് ഫോണിലേക്ക് രാവിലെ 11.25, 11.32, ഉച്ചക്ക് 12.32 എന്നിങ്ങനെ മൂന്ന് ഭീഷണി ഫോൺകോളുകൾ വന്നതായി നാഗ്പൂർ ഡി.സി.പി രാഹുൽ നദാനെ ഉദ്ധരിച്ച് വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Tags:    
News Summary - Nitin Gadkari gets threat calls in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.