വാഹന നിയമലംഘനം: പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം -നിതിൻ ഗഡ്കരി

ന്യൂഡൽഹി: മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന ്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറപ്പെടുവിക്കും. വരുമാനം വർധിപ്പിക്കലിനെക്കാൾ അപകടം കുറക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നും ഗഡ്കരി വ്യക്തമാക്കി.

നിയമം പാലിച്ചാൽ പിഴയുടെ കാര്യം ഉദിക്കുന്നില്ല. എന്നാൽ, പിഴത്തുക കുറച്ചാൽ ജനങ്ങൾ നിയമം പാലിക്കുമെന്ന് കരുതുന്നില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് പിഴത്തുക വലിയ തോതിൽ വർധിപ്പിച്ചത് നടപ്പാക്കാൻ സാധിക്കില്ലെന്ന് ചില സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാറിന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Tags:    
News Summary - Nitin Gadkari Motor Vehicle Fines -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.