file photo

തന്നെ അഴിമതിക്കാരനാക്കുയായിരുന്നു നിതീഷിന്‍റെ ലക്ഷ്യം: തേജസ്വി

പാട്‌ന: രാജിവെച്ച് 13 മണിക്കൂറുകൾക്കുള്ളിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെ കടന്നാക്രമിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കിയ ആർ.ജെ.ഡിയുടെ നയം ഓർമിപ്പിച്ചും നിതീഷിനെ വഞ്ചകനെന്ന് ആക്ഷേപിച്ചുമാണ് നിയമസഭാ സമ്മേളനത്തിൽ തേജസ്വി സംസാരിച്ചു തടുങ്ങിയത്. 

നിതീഷ് തന്നോട് ഒരിക്കലും രാജി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയെങ്കിൽ താൻ അതേക്കുറിച്ച് ആലോചിച്ചേനെ. എന്നാൽ തന്നെ അഴിമതിക്കാരനാക്കി ഉയർത്തിക്കാട്ടി പുതിയ സർക്കാറുണ്ടാക്കുകയായിരുന്നു നിതീഷിന്‍റെ നയമെന്ന് തേജസ്വി പറഞ്ഞു. എല്ലാം ഗൂഢോലോചനയുടെ ഫലമായിരുന്നു. ബി.ജെ.പിയെ കൂട്ടുപിടിച്ച് നിതീഷ് കാണിച്ച വിശ്വാസ വഞ്ചന തുറന്നുകാട്ടാനാണ് പ്രസംഗത്തില്‍ ഉടനീളം തേജസ്വി ശ്രമിച്ചത്. 

വിശ്വാസ വോട്ടെടുപ്പിനായി ചേർന്ന നിയമസഭ യോഗത്തിലാണ് നിതീഷിനെ തേജസ്വി കടന്നാക്രമിച്ചത്. ഇതേസമയം,  മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പുറത്ത് വ്യാപക പ്രതിഷേധമുയർത്തുകയായിരുന്നു ആർ.ജെ.ഡി പ്രവർത്തകർ‍. 'ഞാന്‍ കസേര കുമാര്‍' എന്ന പോസ്റ്റര്‍ ഉയര്‍ത്തിയാണ് മഹാസഖ്യത്തെ വഞ്ചിച്ച നിതീഷ് കുമാറിനെ ആർ.ജെ.ഡി പ്രവർത്തകർ വിശേഷിപ്പിച്ചത്.

നിയമസഭയില്‍ രഹസ്യ ബാലറ്റ് വേണമെന്ന് ആർ.ജെ.ഡി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞയെ എതിർത്ത് ആർ.ജെ.ഡി കോടതിയിലേക്കും  നീങ്ങിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡിയെ ഗവർണർ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചില്ല എന്നതാണ് ആർ.ജെ.ഡിയുടെ പരാതി.

Tags:    
News Summary - As Nitish Kumar Faces Trust Vote, tejaswi against nitish-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.