ന്യൂഡൽഹി: നിർണായക കളംമാറ്റത്തിൽ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ പ്രതിപക്ഷത്തുനിന്ന് ജനതാദൾ^യു തീരുമാനിച്ചു. പ്രതിപക്ഷം പൊതുസ്ഥാനാർഥിയെ നിർത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ പാർട്ടി തന്നെ എൻ.ഡി.എ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച ആദ്യ പ്രതിപക്ഷപാർട്ടിയായി മാറി. ജനതാദൾ^ യുവിന് പുറമെ തെലങ്കാന രാഷ്ട്രസമിതി, ഒഡിഷയിലെ ബിജു ജനതാദൾ, എ.െഎ.എ.ഡി.എം.കെ എന്നിവരുടെയെല്ലാം േചർത്ത് 62.8 ശതമാനം വോട്ടുറപ്പിച്ചതോടെ രാംനാഥ് കോവിന്ദ് അടുത്ത രാഷ്ട്രപതിയാകുമെന്ന് ഉറപ്പായി. ജയിക്കാൻ 50 ശതമാനത്തിലേറെ വോട്ടാണ് സ്ഥാനാർഥിക്ക് ലഭിക്കേണ്ടത്.
പ്രതിപക്ഷത്തിന് 33.7ശതമാനം വോട്ടുവിഹിതമാണുള്ളത്. ഇതുകൂടാതെ സ്വതന്ത്രരുടെയും മറ്റ് കക്ഷികളുടെയും 2.07 ശതമാനവും ആം ആദ്മി പാർട്ടിയുടെ 0.8ശതമാനവും വോട്ടുവിഹിതം ചേർന്നാലും എൻ.ഡി.എ സ്ഥാനാർഥിക്ക് ഭീഷണിയാകില്ല. പട്നയിൽ ബുധനാഴ്ച ചേർന്ന ജനതാദൾ ^യു വിെൻറ നേതൃയോഗത്തിനുശേഷം രത്േനഷ് സാഡയാണ് കോവിന്ദിെന പിന്തുണക്കാൻ പാർട്ടിയെടുത്ത തീരുമാനം മാധ്യമപ്രവർത്തകരെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിക്ക് പുറത്താണ് പാർട്ടി എം.എൽ.എ തീരുമാനമറിയിച്ചത്.
ഒാേരാ എം.എൽ.എയെയും നേരിൽകണ്ട് അഭിപ്രായമാരായുകയായിരുന്നു നിതീഷ്കുമാർ. പാർട്ടി എം.എൽ.എമാരെ കൂടാതെ മുതിർന്ന ജനതാദൾ ^യു നേതാക്കളും യോഗത്തിൽ പെങ്കടുത്തു. ബിഹാർ ഗവർണറായിരുന്ന കോവിന്ദിനെ എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയതിൽ താൻ വ്യക്തിപരമായി സന്തുഷ്ടനാണെന്ന് ആദ്യനാളിൽ തന്നെ നിതീഷ് പ്രതികരിച്ചിരുന്നു. എന്നാൽ, പാർട്ടിയിൽ ചർച്ചചെയ്തശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് പറയുകയുമുണ്ടായി. ബി.ജെ.പിക്കെതിരെ ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് മഹാസഖ്യമുണ്ടാക്കി ബിഹാറിൽ വീണ്ടും അധികാരത്തിേലറിയ നിതീഷ്കുമാർ 22ന് പ്രതിപക്ഷകക്ഷികൾ സ്ഥാനാർഥിനിർണയം സംബന്ധിച്ച് യോഗം ചേരാനിരിെക്കയാണ് കൂറുമാറിയത്.
സോണിയ വിളിച്ച യോഗത്തിൽ പെങ്കടുക്കിെല്ലന്നും ജനതാദൾ ^യു അറിയിച്ചിട്ടുണ്ട്. എന്നാൽ, നിതീഷിെൻറ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജനതാദൾ ^യു കേരളഘടകം. പ്രതിപക്ഷമെടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുമെന്നാണവർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രാഷ്്ട്രപതിതെരഞ്ഞെടുപ്പ് സമയത്ത് എൻ.ഡി.എയിലായിരുന്ന നിതീഷ്കുമാർ യു.പി.എ നിർത്തിയ പ്രണബ് മുഖർജിക്കായിരുന്നു വോട്ടുചെയ്തത്. തുടർന്ന് മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയെന്ന വിഷയമുന്നയിച്ച് ബി.ജെ.പി ബന്ധം വിച്ഛേദിച്ച് ബിഹാറിൽ മഹാസഖ്യമുണ്ടാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.